യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും ചിലപ്പോൾ പൊടി നിറഞ്ഞതുമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ഇന്നും മഴ പെയ്യാൻ സാധ്യതയുണ്ട്. ഇന്നലെ രാജ്യത്തെ മലയോര മേഖലകളിൽ കനത്ത മഴ പെയ്തിരുന്നു.അറേബ്യൻ ഗൾഫിൽ കടൽ ചില സമയങ്ങളിൽ വളരെ പ്രക്ഷുബ്ധമായിരിക്കും.
രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും ഉയർന്ന താപനില 28 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.