ജീവനക്കാരോടുള്ള ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെടുന്നത്’ ഉൾപ്പെടെയുള്ള ചില നിയമലംഘനങ്ങളുടെ പേരിൽ രണ്ട് ഗാർഹിക തൊഴിലാളി ഏജൻസികളുടെ ലൈസൻസ് റദ്ദാക്കിയതായി യുഎഇയുടെ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം ഇന്ന് വെള്ളിയാഴ്ച അറിയിച്ചു.
എമിറേറ്റ്‌സ് ഇന്റർനാഷണൽ സെന്റർ ഫോർ ഗാർഹിക തൊഴിലാളി സേവനങ്ങൾ ( Emirates International Center for Domestic Workers Services) അൽ ഷംസി ഓഫീസ് ഫോർ ഗാർഹിക തൊഴിലാളി സേവനങ്ങൾ ( Al Shamsi Office for Domestic Workers Services ) എന്നിങ്ങനെയാണ് രണ്ട് ഏജൻസികളുടെ ലൈസൻസ് ആണ് റദ്ദാക്കിയത്.
രണ്ട് ഓഫീസുകളുടെയും ഉടമകളോട് അവരുടെ ജീവനക്കാരുമായുള്ള പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ പരിഹരിക്കാനും നിലവിലെ അവരുടെ ബാധ്യതകൾ നിറവേറ്റാനും മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. ലൈസൻസ് റദ്ദാക്കുന്ന തീയതി വരെ കമ്പനികൾ കുടിശ്ശിക വരുത്തിയ പിഴ അടക്കാനും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
ഇവരുടെ നിയമലംഘനങ്ങളിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അറിയിപ്പും നൽകിയിരുന്നു.
നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്നും നിയമലംഘനങ്ങൾ നടത്തിയതായി തെളിയിക്കപ്പെട്ട ഏതെങ്കിലും ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസിക്കെതിരെ നിയമപരമായ നടപടിക്രമങ്ങൾ പ്രയോഗിക്കുന്നതിൽ മൃദുലത കാണിക്കില്ലെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.