അമിതവേഗതയിൽ വാഹനമോടിച്ച് നിരവധി നിയമലംഘനങ്ങൾ : സുരക്ഷാ കാമ്പയിനുമായി റാസൽഖൈമ പോലീസ്

Speeding many violations- Ras Al Khaimah police with safety campaign

റാസൽഖൈമയിൽ അമിതവേഗതയിൽ വാഹനമോടിച്ച് ഡ്രൈവർമാർ നിരവധി നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റാസൽഖൈമ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ ഡോ. മുഹമ്മദ് അൽ ബഹാർ അറിയിച്ചു. ഇതിനെകുറിച്ച് ബോധാവല്കരിക്കാൻ ഒരു : സുരക്ഷാ കാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ റോഡ് സുരക്ഷാ കാമ്പയിനിലൂടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും മൂലമുണ്ടാകുന്ന മാരകമായ അപകടങ്ങൾ കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും എല്ലാ ഡ്രൈവർമാരും കൂടുതൽ ജാഗ്രത പാലിക്കാനും എല്ലാ നിയന്ത്രണങ്ങളും പാലിക്കാനും കേണൽ ബഹാർ ആവശ്യപ്പെട്ടു, എമിറേറ്റിലുടനീളം ട്രാഫിക് നിയമലംഘനങ്ങൾ ബാഹ്യ റോഡുകൾ മുതൽ ആന്തരിക റോഡുകൾ വരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

80 കിലോമീറ്ററിൽ കൂടുതൽ വേഗത പരിധി കവിയുന്നവർക്ക് 3,000 ദിർഹം പിഴയും, 23 ബ്ലാക്ക് പോയിന്റുകളും 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. പരിധിക്കപ്പുറം 60 കിലോമീറ്റർ വേഗതയിൽ പോകുന്നവർക്ക്: 2,000 ദിർഹം പിഴയും, 12 ബ്ലാക്ക് പോയിന്റുകളും, 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!