ഫുജൈറയിൽ 2023ൽ 8,513 വാഹനാപകടങ്ങൾ, 7മരണം, 145 പേർക്ക് പരിക്ക് : കണക്കുകൾ പുറത്തുവിട്ട് ഫുജൈറ പോലീസ്

8,513 road accidents in Fujairah in 2023, 7 deaths and 145 injuries- Fujairah Police released figures

ഫുജൈറയിൽ 2023ന്റെ ആരംഭം മുതൽ 8,513 ട്രാഫിക് അപകടങ്ങൾ രേഖപ്പെടുത്തിയതായി ഫുജൈറ പോലീസ് ജനറൽ കമാൻഡ് റിപ്പോർട്ട് ചെയ്തു. ഈ വാഹനാപകടങ്ങളുടെ ഫലമായി മെയ് മാസത്തിൽ നാല് മരണങ്ങളും ജനുവരി, മാർച്ച്, സെപ്തംബർ മാസങ്ങളിൽ ഓരോ മരണവും രേഖപ്പെടുത്തിയതായി റിപ്പോർട്ട് പറയുന്നു. ഇത്രയും വാഹനാപകടങ്ങളിലായി 145 പേർക്ക് ഗുരുതരവും മിതമായതും നിസ്സാരവുമായ പരിക്കുകൾ ഏറ്റിരുന്നു.

കഴിഞ്ഞ വർഷം 2022 ൽ 11,303 ട്രാഫിക് അപകടങ്ങൾ കൈകാര്യം ചെയ്തതായും ഫുജൈറ പോലീസ് അറിയിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായാണ് പോലീസ് റിപ്പോർട്ട് പറയുന്നത്. റോഡ് സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഫലപ്രദമായ ശ്രമങ്ങളാണ് ഈ കുറവിന് കാരണമെന്ന് അധികൃതർ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!