ദുബായ് കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തലശ്ശേരി പുന്നോൽ സ്വദേശി ഷാനിൽ (25) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശി നിട്ടൂർ വീട്ടിൽ നിധിൻ ദാസ്, പുന്നോൽ സ്വദേശി നിഹാൽ നിസാർ, മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുള്ള എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് മലയാളികൾ. കഴിഞ്ഞ ഒക്ടോബർ 17 ന് രാത്രിയാണ് ദുബായ് കരാമയിലെ ഡേ ടു ഡേ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങ്ങിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.