യുഎഇയിൽ അടുത്തിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 8.8 ഡിഗ്രി സെൽഷ്യസിന് ശേഷം കുറഞ്ഞ താപനിലയായി ഇന്ന് ഡിസംബർ 16 ന് രാവിലെ 6.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് ഇന്ന് രാവിലെ 6 മണിക്ക് റാസൽ ഖൈമയിലെ ജെബൽ ജെയ്സ് പർവതങ്ങളിലാണ് 6.6 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയത്. 7.3 ഡിഗ്രി സെൽഷ്യസിൽ റക്ന, 8.9 ഡിഗ്രി സെൽഷ്യസിൽ മെബ്രെ പർവതനിര, 9.2 ഡിഗ്രി സെൽഷ്യസിൽ ജബൽ അൽ റഹ്ബ, 10.2 ഡിഗ്രി സെൽഷ്യസിൽ ദാംത എന്നിവയും ഇന്ന് രാജ്യത്തെ കുറഞ്ഞ താപനില രേഖപ്പെടുത്തിയ മറ്റ് പ്രദേശങ്ങളാണ്.
അതിമനോഹരമായ കാഴ്ചകൾക്കും സുഖകരമായ കാലാവസ്ഥയ്ക്കും പേരുകേട്ട ജബൽ ജെയ്സിൽ ഔദ്യോഗിക ശീതകാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തവണ വിദഗ്ധരുടെ അഭിപ്രായത്തിൽ ഔദ്യോഗിക ശീതകാലം ഡിസംബർ 21 ന് ശേഷമാണ് ആരംഭിക്കുക.