കുവൈത്ത് അമീറിന്റെ നിര്യാണം : യുഎഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

The death of the Emir of Kuwait- Three days of mourning have been announced in the UAE

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ ജാബിർ അൽ സബയുടെ നിര്യാണത്തിൽ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയിൽ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

രാജ്യത്തിനകത്തുള്ള എല്ലാ സർക്കാർ വകുപ്പുകളിലും യുഎഇയുടെ എംബസികളിലും വിദേശത്തുള്ള നയതന്ത്ര കാര്യാലയങ്ങളിലും ഇന്ന് മുതൽ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഉത്തരവിട്ടതായി സ്റ്റേറ്റ് വാർത്താ ഏജൻസിയായ വാം അറിയിച്ചു.

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ ജാബിർ അൽ സബ (86) ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.  കുവൈത്തിന്റെ പതിനാറാം അമീറായിരുന്നു ഷെയ്ഖ് നവാഫ് അഹമ്മദ് അൽ ജാബിർ അൽ സബ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!