കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ ജാബിർ അൽ സബയുടെ നിര്യാണത്തിൽ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയിൽ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
രാജ്യത്തിനകത്തുള്ള എല്ലാ സർക്കാർ വകുപ്പുകളിലും യുഎഇയുടെ എംബസികളിലും വിദേശത്തുള്ള നയതന്ത്ര കാര്യാലയങ്ങളിലും ഇന്ന് മുതൽ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഉത്തരവിട്ടതായി സ്റ്റേറ്റ് വാർത്താ ഏജൻസിയായ വാം അറിയിച്ചു.
കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ ജാബിർ അൽ സബ (86) ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. കുവൈത്തിന്റെ പതിനാറാം അമീറായിരുന്നു ഷെയ്ഖ് നവാഫ് അഹമ്മദ് അൽ ജാബിർ അൽ സബ.