Search
Close this search box.

ഹത്തയിൽ നിന്നെടുക്കുന്ന മികച്ച ഫോട്ടോ, വീഡിയോയിലൂടെ 10,000 ദിർഹം വരെ സമ്മാനം നേടാനാവസരം.

Stand a chance to win a prize of up to AED 10,000 for the best photo or video taken from Hatta.

ഹത്ത ഫെസ്റ്റിവലിന്റെ ഭാഗമായി ഹംദാൻ ഇന്റർനാഷണൽ ഫോട്ടോഗ്രഫി അവാർഡുമായി സഹകരിച്ച് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് ഹത്തയിലെ ഏറ്റവും മനോഹരമായ ഫോട്ടോ & വീഡിയോ റീൽ’ മത്സരം പ്രഖ്യാപിച്ചു. ഹത്ത വികസന മേൽനോട്ടം വഹിക്കുന്ന സുപ്രീം കമ്മിറ്റിയുടെ പങ്കാളിത്തത്തോടെ ”ബ്രാൻഡ് ദുബായ്” ആണ് ഈ ഫോട്ടോ & വീഡിയോ കാമ്പയിൻ പ്രഖ്യാപിച്ചത്.

ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നായ ഹത്ത മേഖലയിലെ “സന്തോഷകരമായ നിമിഷങ്ങൾ”, “അതുല്യ” പ്രകൃതിദത്ത സ്ഥലങ്ങൾ, പ്രവർത്തനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഫോട്ടോ & വീഡിയോയിലൂടെ രേഖപ്പെടുത്താൻ ഫെസ്റ്റിവൽ സന്ദർശകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് മത്സരം. ഒന്നാം സ്ഥാനത്തിന് 10,000 ദിർഹം, രണ്ടാം സ്ഥാനത്തിന് 7,000 ദിർഹം, മൂന്നാം സ്ഥാനത്തിന് 3000 ദിർഹം എന്നിങ്ങനെയാണ് സമ്മാനങ്ങൾ.

ഹത്ത മേഖലയുടെ സൗന്ദര്യം, പൈതൃകം, ആഴത്തിൽ വേരൂന്നിയ ചരിത്രം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നല്ല മാറ്റത്തിന് വിഷ്വൽ സ്റ്റോറി ടെല്ലിംഗിന്റെ ശക്തി പ്രയോജനപ്പെടുത്താനുള്ള അവസരത്തിന്റെ പ്രാധാന്യമാണ് മത്സരം ഊന്നിപ്പറയുന്നതെന്ന് HIPA സെക്രട്ടറി ജനറൽ അലി ബിൻ താലിത്ത് പറഞ്ഞു.

ഹത്ത ഫെസ്റ്റിവലിന്റെ പ്രവർത്തനങ്ങളുടെ അവസാനത്തോട് അനുബന്ധിച്ച് ഡിസംബർ 31 വരെ ഫെസ്റ്റിവൽ സന്ദർശകർക്കായി മത്സരം തുറന്നിരിക്കുമെന്നും മികച്ച ഫോട്ടോ, മികച്ച വീഡിയോ റീൽ വിജയികൾക്ക് ക്യാഷ് പ്രൈസുകൾ നൽകുമെന്നും താലിത്ത് പറഞ്ഞു.

മത്സരത്തിൽ പങ്കെടുക്കാനായി ആദ്യം @HIPAAE, @BrandDubai ഇൻസ്റ്റാ അക്കൗണ്ടുകൾ ഫോളോ ചെയ്യണം. പിന്നീട് ഹത്തയിൽ നിന്നുള്ള ഒരു ഫോട്ടോയോ വീഡിയോയോ എടുത്ത് അവരവരുടെ സ്വകാര്യ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് #Hattafestival_HIPA എന്ന ഹാഷ് ടാഗോട് കൂടി അപ്‌ലോഡ് ചെയ്യണം.തുടർന്ന് @HIPAAE, @BrandDubai എന്നിവരെ tag ചെയ്യണം.

Image

മത്സരാർത്ഥികൾക്ക് എത്ര ഫോട്ടോ വേണമെങ്കിലും സമർപ്പിക്കാം. ഏറ്റവും മനോഹരമായ റീൽ വീഡിയോ 30 മുതൽ 60 സെക്കൻഡ് വരെ ദൈർഘ്യമുള്ളതായിരിക്കണം. പങ്കെടുക്കുന്നവർക്ക് മുകളിലെ ഹാഷ്‌ടാഗ് ഉപയോഗിച്ച് അവരുടെ അക്കൗണ്ടുകളിൽ മുമ്പത്തെ ഫോട്ടോയോ വീഡിയോയോ വീണ്ടും പങ്കിടാനും കഴിയും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!