ദുബായിലെ അൽ മുല്ല പ്ലാസയുടെ ഒരു ഭാഗം ഇന്നലെ ശനിയാഴ്ച രാത്രി തകർന്നതായി ദുബായ് പോലീസ് ഇന്ന് ഞായറാഴ്ച അറിയിച്ചു.ഒരു ചെറിയ ഭാഗം തകർന്നതിനെതുടർന്ന് 2 പേർക്ക് നിസാരപരിക്കേറ്റിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഭാരമുള്ള വസ്തുക്കൾ ശരിയായി സൂക്ഷിക്കാത്തതാണ് തകർച്ചയ്ക്ക് കാരണമെന്ന് ദുബായ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. സംഭവസ്ഥലത്തെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സർക്കാർ അധികാരികൾ ദ്രുതഗതിയിലുള്ള നടപടി സ്വീകരിച്ചതായും ദുബായ് പോലീസ് അറിയിച്ചു.