ഇന്നലെ ഡിസംബർ 15 ശനിയാഴ്ച വൈകുന്നേരം എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് സ്വദേശികൾ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഷാർജ പോലീസ് ഇന്ന് ഞായറാഴ്ച അറിയിച്ചു.
അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
എമിറേറ്റ്സ് റോഡിൽ അൽ സുബൈർ ടണലിൽ നിന്ന് ബ്രിഡ്ജ് നമ്പർ 7 ലേക്ക് പോകുകയായിരുന്ന വാഹനം അപകടത്തിൽപ്പെട്ടതായി ശനിയാഴ്ച രാത്രി 7.17 നാണ് പോലീസിന് റിപ്പോർട്ട് ലഭിച്ചത്. വാഹനമോടിക്കുന്നവർ വേഗം കുറക്കണമെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും റോഡിൽ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.