Search
Close this search box.

2023-2030 വർഷങ്ങളിൽ ആധുനികവും നൂതനവുമായ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താൻ 1.6 ബില്യൺ ദിർഹം ചെലവഴിക്കുമെന്ന് ദുബായ് RTA

Dubai RTA to spend AED 1.6 billion to leverage modern and innovative technologies from 2023-2030

ഡിജിറ്റൽ സ്ട്രാറ്റജിയുടെ ഭാഗമായി 2023-2030 വർഷങ്ങളിൽ ആധുനികവും നൂതനവുമായ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താൻ 1.6 ബില്യൺ ദിർഹം ചെലവഴിക്കുമെന്ന് ദുബായ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

ഡിജിറ്റൽ സ്ട്രാറ്റജിയിൽ 82 പദ്ധതികളും സംരംഭങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നും ആധുനികവും നൂതനവുമായ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിൽ ആർടിഎ ക്രമാനുഗതമായി മുന്നേറുകയാണെന്ന് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ മാറ്റാർ അൽ തായർ പറഞ്ഞു. 100 % ഫിൻടെക്-ഡ്രൈവ് മൊബിലിറ്റി പ്രാപ്തമാക്കുക, ഡിജിറ്റൽ സർവീസ് അഡോപ്‌ഷൻ 95 ശതമാനമായി വർദ്ധിപ്പിക്കുക, ആർ‌ടി‌എയുടെ ജീവനക്കാരുടെ സ്കിൽ സെറ്റ് 100 ശതമാനം വരെ ഡിജിറ്റൈസ് ചെയ്യുകയും 50 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗ കേസുകൾ വികസിപ്പിക്കുകയും ചെയ്യുക എന്നിവയാണ് ഡിജിറ്റൽ സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ.

താമസക്കാർക്കായി വൈവിധ്യമാർന്ന സേവന ഓപ്ഷനുകൾ നൽകാനും അതുവഴി ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനുമുള്ള ഏറ്റവും മികച്ച നഗരമായി ദുബായ് സ്ഥാനപ്പെടുത്താനാണ് പദ്ധതിയെന്ന് അൽ തായർ പറഞ്ഞു. ഏഴ് വർഷം കൊണ്ട് നാല് ഘട്ടങ്ങളിലായാണ് ഡിജിറ്റൽ സ്ട്രാറ്റജി നടപ്പിലാക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!