Search
Close this search box.

അബുദാബിയിൽ അംഗപരിമിതര്‍ക്ക് വീൽചെയറിലിരുന്നുകൊണ്ട് ബീച്ചുകൾ ആസ്വദിക്കാനാവുന്ന ട്രാക്ക് സാങ്കേതികവിദ്യ

In Abu Dhabi, track technology allows disabled people to enjoy beaches in wheelchairs

അബുദാബിയിൽ അംഗപരിമിതര്‍ക്ക് വീൽചെയറിലിരുന്നുകൊണ്ട് ബീച്ചുകൾ ആസ്വദിക്കാനാവുന്ന ട്രാക്ക് സാങ്കേതികവിദ്യ ആരംഭിച്ചതായി അബുദാബി മുനിസിപ്പാലിറ്റി അറിയിച്ചു.

അംഗപരിമിതര്‍ക്ക് വീൽചെയറിലിരുന്നുകൊണ്ട് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന റാമ്പുകളിലൂടെ ബീച്ചിൽ പ്രവേശിക്കാനാവുമെന്നാണ് ഈ സാങ്കേതികവിദ്യയുടെ പ്രത്യേകത. അബുദാബി മുനിസിപ്പാലിറ്റിയും ഗതാഗത വകുപ്പും എമിറേറ്റിന്റെ പരമാധികാര നിക്ഷേപ വിഭാഗമായ മുബദാലയുമായി ചേർന്നാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്.

ഗ്രീക്ക് കമ്പനിയായ സീട്രാക്ക് രൂപകൽപ്പന ചെയ്ത സൗരോർജ്ജ ട്രാക്കുകളിൽ ഒരു കസേര ഘടിപ്പിച്ചിരിക്കുകയാണ്. പിന്നീട് ട്രാക്കുകളിലുള്ള കസേര കടലിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. കടൽത്തീരത്ത് പോകുന്നവർക്ക് റാംപിന്റെ റെയിലുകൾ ഉപയോഗിച്ച് കടലിലേക്ക് താഴ്ത്താനും കസേരയിലേക്ക് സ്വയം ഉയർത്താനും കഴിയും.

ഗ്രീസിലെ 200-ലധികം ബീച്ചുകളിൽ ഈ അത്യാധുനിക ഉപകരണം ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. കോർണിഷ് പബ്ലിക് ബീച്ച്, കോർണിഷ് ഫാമിലി ബീച്ച്, കോർണിഷ് സാഹിൽ ബീച്ച്, അൽ ബത്തീൻ പബ്ലിക് ബീച്ച്, അൽ ബത്തീൻ ലേഡീസ് ബീച്ച് എന്നിവിടങ്ങളിലാണ് സീ ട്രാക്ക് സംവിധാനം നിലവിൽ ആരംഭിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!