പുതുവത്സരരാവിലെ അതിമനോഹരമായ കരിമരുന്ന് പ്രയോഗത്തിലൂടെ ഒന്നല്ല, രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ തകർക്കാൻ ലക്ഷ്യമിട്ട് വീണ്ടും ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് റാസൽഖൈമ.
1,000-ലധികം ഡ്രോണുകളും അക്വാട്ടിക് പൈറോടെക്നിക്കുകളുടെ ഒരു കാർപ്പറ്റും ഉൾപ്പെടുന്ന പുതുവത്സരാഘോഷത്തിലൂടെ തുടർച്ചയായി അഞ്ചാം വർഷവും റാസൽഖൈമ രണ്ട് റെക്കോർഡുകൾ തകർക്കാനൊരുങ്ങുന്നു. അൽ മർജാൻ ദ്വീപ് മുതൽ അൽ ഹംറ വില്ലേജ് വരെ നീളുന്ന 4.5 കിലോമീറ്റർ തീരത്താണ് പുതുവത്സര വെടിക്കെട്ട് ഇവന്റ് അരങ്ങേറുന്നത്.
2023 ഡിസംബർ 31 ഞായറാഴ്ച 12 മണിക്ക് 50,000-ത്തിലധികം കാണികളെ സാക്ഷി നിർത്തികൊണ്ടു ബീച്ച് ഫ്രണ്ടിൽ എട്ട് മിനിറ്റ് ദൈർഘ്യമുള്ള പ്രദർശനമാണ് നടക്കുക.





