Search
Close this search box.

പ്രാഗിലെ വെടിവെയ്പ്പ് : യുഎഇ സ്വദേശികളായ ദമ്പതികൾക്ക് പരിക്കേറ്റു.

Shooting in Prague- UAE couple injured

ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ ചാൾസ് യൂണിവേഴ്സിറ്റിക്കു സമീപം ഒരു അക്രമി നടത്തിയ വെടിവെയ്പിൽ ഒരു എമിറാത്തി പൗരനും ഭാര്യക്കും പരിക്കേറ്റിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഈ ദമ്പതികളുടെ ആരോഗ്യനിലയെ കുറിച്ച് ഇപ്പോൾ ഫോളോ അപ്പ് ചെയ്യുകയാണെന്ന് മന്ത്രാലയം  ഒരു ഉപദേശത്തിൽ പറഞ്ഞു. ദമ്പതികൾക്ക് പൂർണ്ണ പിന്തുണയും ആരോഗ്യ പരിരക്ഷയും നൽകുമെന്നും മന്ത്രാലയം അറിയിച്ചു.

പ്രാഗിലെ ഒരു സർവകലാശാലയ്ക്ക് സമീപം ഇന്നലെ വ്യാഴാഴ്ച ഒരു വിദ്യാർത്ഥി നടത്തിയ വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ 20ലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും വലിയ വെടിവയ്പ്പായിട്ടാണ് ഇതിനെ കണക്കാക്കപ്പെടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!