അബുദാബിയിലെ അൽ വത്ബ ഷോഗ്രൗണ്ടിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള പുതുവത്സരാഘോഷത്തിൽ ഇത്തവണ 60 മിനിറ്റ് റെക്കോർഡ് വെടിക്കെട്ട് ആസ്വദിക്കാമെന്ന് ഉന്നത സംഘാടക സമിതി അറിയിച്ചു.
വെടിക്കെട്ട് 60 മിനിറ്റിലധികം നീണ്ടുനിൽക്കുന്നതിനാൽ , അളവ്, സമയം, ഡിസൈൻ സങ്കീർണ്ണത എന്നിവയുടെ അടിസ്ഥാനത്തിൽ നാല് ഗിന്നസ് വേൾഡ് റെക്കോർഡുകളാണ് ഭേദിക്കാനൊരുങ്ങുന്നത്.
അൽ വത്ബ ആകാശത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന 5,000-ലധികം ഡ്രോണുകൾ ഉപയോഗിച്ചുള്ള ഡ്രോൺ പ്രദർശനവും ഉണ്ടായിരിക്കും. എമിറേറ്റ്സ് ഫൗണ്ടൻ, ഗ്ലോവിംഗ് ടവേഴ്സ് ഗാർഡൻ, ഫെസ്റ്റിവലിന്റെ വിവിധ പവലിയനുകൾ എന്നിവിടങ്ങളിലെ പ്രത്യേക പരിപാടികൾക്ക് പുറമെ ഒരു വലിയ ലേസർ ഷോയും പുതുവത്സര ആഘോഷത്തിൽ ഉണ്ടാകും.