ദുബായിൽ അമിതവേഗതയിലെത്തിയ വാഹനം ഒരു കൊമേഴ്‌സ്യൽ സ്റ്റോറിലേക്ക് ഇടിച്ചുകയറി ഇന്ന് വെള്ളിയാഴ്ച്ച ഒരു അപകടം ഉണ്ടായതായി ദുബായ് പോലീസ് അറിയിച്ചു.
അൽ വാസൽ റോഡിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഡ്രൈവർ ബ്രേക്ക് ചവിട്ടുന്നതിന് പകരം ആക്സിലറേറ്ററിൽ അമർത്തിയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.