ദുബായിലെ നവീകരിച്ച ഐ സി എൽ ടൂർ ആൻഡ് ട്രാവൽസ് ഓഫീസ് ഉദ്ഘാടനം ചെയ്തു.
ദുബായ് ഊദ് മേത്തയിലെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ഐസിഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഡ്വ. കെജി അനിൽകുമാർ ആണ് നിർവഹിച്ചത്. ദുബായിലെ ട്രാവൽ ആൻഡ് ടുറിസം രംഗത്തേക്ക് നവീന ആശയങ്ങളുമായി പ്രവേശിച്ചിട്ടുള്ള ഐ സി എൽ, ഡസേർട്ട് സഫാരിയില്‍ വൈവിധ്യങ്ങൾ ഉൾചേർത്തുകൊണ്ട് പുതിയ അനുഭവമാക്കുമെന്ന് അദ്ദേഹം ഉദ്ഘാടനവേളയിൽ പറഞ്ഞു.
ലോകത്തിന്റെ വർദ്ധിച്ചുവരുന്ന ടൂറിസം ആവശ്യങ്ങൾ നിറവേറ്റുകയാണ് ഞങ്ങളുടെ പരമമായ ലക്ഷ്യമെന്നും, ട്രാവൽ ആൻഡ് ടുറിസം മേഖലയിൽ പുത്തൻ പ്രതിഭകളെ കണ്ടെത്തി തങ്ങളുടെ ടീമിനെ കൂടുതൽ വൈദഗ്ധ്യമുള്ളതാക്കുന്നതിനുള്ള ശ്രമങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും CEO ഉമ അനിൽകുമാർ അറിയിച്ചു.
ഇന്റർ നാഷണൽ ഹോളിഡേ പാക്കേജ് ഇതുവരെ കണ്ടിട്ടില്ലാത്തവിധം അനുഭവവേദ്യമാക്കുമെന്ന് ഐ സി എൽ ടൂർ ആൻഡ് ട്രാവൽസ് ഡയറക്ടർ അമൽ ജിത്ത് എ മേനോൻ പറഞ്ഞു. യുഎഇക്കുള്ളിലെയും ജി സി സി യാകെയുമുള്ള ടൂറിസം സാധ്യതകളെ കണ്ടെത്തി അവതരിപ്പിക്കാനും പരിപാടിയുണ്ട്.
കുറഞ്ഞനിരക്കിൽ ഒരു വർഷത്തെ കാലാവധിയുള്ള സൗദി വിസയ്ക്കും ഇവിടെ സമീപിക്കാവുന്നതാണ്. ഇന്ത്യ കേന്ദ്രമാക്കിയുള്ള മെഡിക്കൽ ടൂറിസവും ഐ സി എലിന്റെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട് .