വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ദുബായിലെ ഒരു പ്രധാന റോഡ് ഭാഗികമായി അടച്ചിടുമെന്ന് ദുബായിലെ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അറിയിച്ചു.
ഇതനുസരിച്ച് എമിറേറ്റ്സ് റോഡിൽ എക്സ്പോ റോഡിനും അൽ ഫയാഹ് ട്രക്ക് റോഡിനുമിടയിൽ ഇരു ദിശകളും അടച്ചിട്ടിരിക്കും.
ദുബായ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ബദൽ റൂട്ടായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഉപയോഗിക്കാമെന്നും, അബുദാബി ഭാഗത്തേക്ക് പോകുന്നവർക്ക് എക്സ്പോ റോഡ് ബദൽ റൂട്ടായി ഉപയോഗിക്കാമെന്നും ദുബായ് പോലീസ് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സുഗമമായ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ആർടിഎയുടെ എമർജൻസി ടീം നിലവിൽ വെള്ളം കുമിഞ്ഞുകൂടുന്നത് കൈകാര്യം ചെയ്യുകയാണ്.
#RoadUpdate: Road closure on Emirates Rd. in both directions between Expo Rd. and Al Fayah Truck Rd. due to water accumulation. For motorists heading towards Dubai, you can use Sheikh Mohammed bin Zayed Road. For motorists heading towards Abu Dhabi, you can use Expo Road, as an…
— RTA (@rta_dubai) December 25, 2023