ലോകമെമ്പാടുമുള്ളവർക്ക് യുഎഇ പ്രസിഡന്റ് ഷേയ്ഖ് മുഹമ്മദ് ബിൻ സയിദ് ആൽ നഹ്യാൻ സമാധാനത്തിന്റെയും ക്ഷേമത്തിന്റെയും ക്രിസ്മസ് ആശംസകൾ നേർന്നു
സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ആശംസകൾ നേർന്നത്. യുഎഇയിലും ലോകമെമ്പാടുമുള്ള ക്രിസ്മസ് ആഘോഷിക്കുന്ന എല്ലാവർക്കും,അനുഗ്രഹീതമായ ഒരു ദിനം ആശംസിക്കുന്നു. ഈ അവസരം ”നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സമാധാനവും ക്ഷേമവും നൽകട്ടെ” അദ്ദേഹം എഴുതി.
To all those celebrating Christmas in the UAE and around the world, I wish you a blessed day. May this occasion usher in peace and wellbeing for you and your loved ones.
— محمد بن زايد (@MohamedBinZayed) December 25, 2023