ഗാസയിൽ നിന്ന് യുഎഇയിൽ ചികിത്സക്കായെത്തിയ രണ്ട് പ്രായമായ കാൻസർ രോഗികൾ ഇന്ന് ചൊവ്വാഴ്ച മരണമടഞ്ഞതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു. 58 ഉം 63 ഉം വയസ്സുള്ള രണ്ട് രോഗികളും ക്യാൻസറുമായി മല്ലിട്ട് അത്യാസന്ന നിലയിൽ തുടരുകയായിരുന്നു.
യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ ഉത്തരവിട്ട രാജ്യത്തിന്റെ മാനുഷിക സംരംഭത്തിന്റെ ഭാഗമായി, യുഎഇയിലെ വിവിധ ആശുപത്രികളിൽ അടിയന്തര വൈദ്യചികിത്സ നൽകുന്നതിനായി ഗാസയിൽ കുട്ടികളേയും കാൻസർ രോഗികളേയും യുഎഇയിലെത്തിച്ചിരുന്നു.
രാജ്യത്ത് എത്തുന്ന എല്ലാ രോഗികൾക്കും പരിക്കേറ്റ വ്യക്തികൾക്കും ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.