ഗാസയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി പുതുവത്സരാഘോഷങ്ങളും കരിമരുന്ന് പ്രയോഗങ്ങളും നിരോധിക്കുമെന്ന് ഷാർജ പോലീസ് പ്രഖ്യാപിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഷാർജയിലെ എല്ലാ സ്ഥാപനങ്ങളോടും വ്യക്തികളോടും സഹകരിക്കാൻ അതോറിറ്റി അഭ്യർത്ഥിക്കുകയും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷാർജ പോലീസ് അറിയിച്ചിട്ടുണ്ട്.