അബുദാബിയിലെ അൽ ലുലു ദ്വീപിൽ 50-ലധികം ബോട്ടുകൾ ഉപയോഗിച്ച് യുഎഇ എന്ന പേര് നിർമ്മിച്ച് പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ചു. ക്യാപ്റ്റൻസ് ക്ലബ്ബിൽ നിന്നുള്ള ടീമുകളാണ് ഈ ആശയത്തിന് പിന്നിൽ പ്രവർത്തിച്ചത്.
ബോട്ട് ടൈ-അപ്പിൽ വാട്ടർ സ്പോർട്സ് ബോട്ടുകൾ, മത്സ്യബന്ധന ബോട്ടുകൾ മുതൽ പോണ്ടൂണുകൾ, ക്യാപ്റ്റൻസ് ക്ലബ്ബിൽ നിന്നുള്ള ക്രൂയിസിംഗ് ബോട്ടുകൾ തുടങ്ങി വിവിധതരം ബോട്ടുകൾ ഉപയോഗിച്ച് കൊണ്ടായിരുന്നു യുഎഇ എന്ന പേരിന്റെ ആകൃതി രൂപപ്പെടുത്തിയതെന്ന് ക്യാപ്റ്റൻസ് ക്ലബിലെ മാർക്കറ്റിംഗ് ഡയറക്ടർ ബഷാർ മിഹ്യാർ പറഞ്ഞു. ഏഴര മണിക്കൂർ എടുത്ത ഈ റെക്കോഡ് ശ്രമത്തിന് പ്രത്യക്ഷത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നു.
ഈ ആകൃതിയ്ക്ക് 380 മീറ്റർ വീതിയും 155 മീറ്റർ ഉയരവുമുണ്ട്. ഈ 52 ബോട്ടുകൾ സ്ഥിരപ്പെടുത്തുക എന്നതായിരുന്നു പ്രാഥമിക വെല്ലുവിളി. ഓരോ തവണയും ഒരു ബോട്ടിൽ ജോലി ചെയ്യുന്ന നാലോ അഞ്ചോ ക്യാപ്റ്റൻമാർക്കൊപ്പം ഇത് നടപ്പിലാക്കാൻ 64 ക്യാപ്റ്റൻമാർ വേണ്ടി വന്നു. ഓരോ ബോട്ടും അതിന്റെ സ്ഥാനത്ത് ഉറപ്പിക്കാൻ ഏകദേശം 20-30 മിനിറ്റ് എടുത്തു.