മഴ ലഭിക്കാനായുള്ള ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങൾക്ക് ഓരോ മണിക്കൂറിലും യുഎഇ ചെലവഴിക്കുന്നത് 29,000 ദിർഹം

UAE spends Dh29,000 every hour on cloud seeding operations to generate rain

മഴ ലഭിക്കാനായുള്ള ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങൾക്ക് ഓരോ മണിക്കൂറിലും യുഎഇ ചെലവഴിക്കുന്നത് ഏകദേശം 29,000 ദിർഹ (US$8,000) മാണെന്ന് നേച്ചർ റിസർച്ച് ജേർണൽ npj ക്ലൈമറ്റ് ആൻഡ് അറ്റ്‌മോസ്ഫെറിക് സയൻസ് പ്രസിദ്ധീകരിച്ച സമീപകാല ലേഖനം വ്യക്‌തമാക്കുന്നു. ഓരോ ഫ്ലൈറ്റിലൂടെയും ഓരോ മണിക്കൂറിലും നടത്തുന്ന ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങളുടെ കണക്കാണിത്. യുഎഇയിൽ പ്രതിവർഷം ലഭിക്കുന്ന ഏകദേശം 6.7 ബില്യൺ ക്യുബിക് മീറ്റർ മഴയാണ് ലഭിക്കുന്നത്.

യുഎഇയുടെ ക്ലൗഡ് സീഡിംഗ് ശ്രമങ്ങളിലൂടെ ഓരോ വർഷവും ഏകദേശം 168-838 മില്യൺ ക്യുബിക് മീറ്റർ മഴയാണ് അധികമായി ലഭിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് റിസർച്ച് പ്രോഗ്രാം ഫോർ റെയിൻ എൻഹാൻസ്‌മെന്റ് സയൻസിന്റെ (UAEREP) മേൽനോട്ടത്തിലുള്ള ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങളിൽ നിന്നുള്ള ഉപയോഗയോഗ്യമായ ജലത്തിന്റെ അളവ് 84-419 ദശലക്ഷം ക്യുബിക് മീറ്റർ പരിധിയിൽ വരുന്നതായും നേച്ചർ പത്രം പറയുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!