പുതുവത്സര രാവിൽ അബുദാബി ദ്വീപിനുള്ളിൽ ചില വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് സംയോജിത ഗതാഗത കേന്ദ്രവുമായി സഹകരിച്ച് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
ഇതനുസരിച്ച് ഷെയ്ഖ് സായിദ് പാലം, മക്ത പാലം, മുസഫ പാലം, ഷെയ്ഖ് ഖലീഫ പാലം എന്നിവയിൽ 2023 ഡിസംബർ 31 ഞായറാഴ്ച രാവിലെ 7 മണി മുതൽ 2024 ജനുവരി 1 തിങ്കളാഴ്ച രാവിലെ 7 മണി വരെ തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രക്കുകളുടെയും ഹെവി വാഹനങ്ങളുടെയും ബസുകളുടെയും സഞ്ചാരം നിരോധിക്കും. ലോജിസ്റ്റിക്‌സ്, ക്ലീനിംഗ് കമ്പനി വാഹനങ്ങളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കാര്യക്ഷമത നൽകുന്നതിനായി എല്ലാ റോഡുകളിലും ട്രാഫിക് പട്രോളിംഗ് ഏർപ്പെടുത്തുകയും സ്മാർട്ട് സംവിധാനങ്ങളിലൂടെ ഗതാഗത നിയന്ത്രണം ശക്തമാക്കുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.