ദുബായിൽ നാദ് അൽ ഷെബ, അൽ മൈദാൻ സ്ട്രീറ്റ് പ്രദേശങ്ങളിൽ അരാജകത്വം സൃഷ്ടിക്കുകയും സ്റ്റണ്ടുകൾ നടത്തുകയും ശബ്ദമുണ്ടാക്കുകയും താമസക്കാരെ ശല്യപ്പെടുത്തുകയും ചെയ്ത യുവാക്കൾ ഓടിച്ചിരുന്ന അഞ്ച് വാഹനങ്ങൾ ദുബായ് പോലീസ് പിടിച്ചെടുത്തു. 5 പേർക്കും ഇനി പിടിച്ചെടുത്ത വാഹനങ്ങൾ തിരികെയെടുക്കാൻ 50,000 ദിർഹം വീതം നൽകണം.
കഴിഞ്ഞ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് അഞ്ച് വാഹനങ്ങൾ ട്രാഫിക് പട്രോളിംഗ് സംഘം പിടികൂടിയത്. ഡ്രൈവർമാർ അവരുടെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം റോഡ് ഉപയോക്താക്കളുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്തുവെന്ന് ദുബായ് പോലീസ് പറഞ്ഞു.
ഈ വർഷം ജൂലൈയിൽ നടപ്പാക്കിയ പുതിയ ദുബായ് ട്രാഫിക് നിയമം അനുസരിച്ച്, ജീവനും സ്വത്തിനും പൊതു സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന അശ്രദ്ധമായി വാഹനമോടിച്ചതിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ 50,000 ദിർഹം പിഴയടച്ചതിന് ശേഷം മാത്രമേ വിട്ടുനൽകൂ.
സുരക്ഷിതമായി വാഹനമോടിക്കാൻ യുവാക്കളോട് പ്രതിജ്ഞാബദ്ധരാകാനും തങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും അപകടപ്പെടുത്തുന്ന ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ദുബായ് പോലീസ് അഭ്യർത്ഥിച്ചു. യുവാക്കളുടെ ഡ്രൈവിംഗ് പെരുമാറ്റം മാതാപിതാക്കൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ദുബായ് പോലീസ് പറഞ്ഞു.
#News | Dubai Police Seize 5 Vehicles for Causing Chaos and Disturbance in Nad Al Sheba
Details:https://t.co/XkMYDp9dM8#YourSecurityOurHappiness#SmartSecureTogether pic.twitter.com/eHnYmQik6x
— Dubai Policeشرطة دبي (@DubaiPoliceHQ) December 29, 2023