അബുദാബിയിൽ പുതുവത്സര അവധിക്ക് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ സൗജന്യ പാർക്കിംഗും ടോളും പ്രഖ്യാപിച്ചു.
ഇതനുസരിച്ച് 2024 ജനുവരി 1 തിങ്കളാഴ്ച പാർക്കിംഗും ഡാർബ് ടോൾ ഗേറ്റും സൗജന്യമായിരിക്കും. ജനുവരി 2 ചൊവ്വാഴ്ച രാവിലെ 7.59 വരെ മവാഖിഫ് (സർഫേസ് പാർക്കിംഗ്) സൗജന്യമായിരിക്കും. മുസ്സഫ എം-18 ട്രക്ക് പാർക്കിംഗ് ലോട്ടിലും പാർക്കിംഗ് സൗജന്യമായിരിക്കും.
ടോൾ ഗേറ്റുകളിലേയും പാർക്കിങ്ങിന്റെയും ഫീസ് ജനുവരി 2 ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കുകയും ചെയ്യും. നിരോധിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യരുതെന്നും വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെടുത്തരുതെന്നും രാത്രി 9 മുതൽ രാവിലെ 8 വരെ ജനവാസ കേന്ദ്രങ്ങളിൽ പാർക്ക് ചെയ്യരുതെന്നും അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.
Our services during the 2024 New Year's holiday. pic.twitter.com/mOyEczEtX8
— "ITC" مركز النقل المتكامل (@ITCAbuDhabi) December 29, 2023