കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ വെച്ച് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.സഗൗരവ പ്രതിജ്ഞയെടുത്താണ് രാമചന്ദ്രൻ കടന്നപ്പള്ളി ചുമതലയേറ്റെടുത്തത്. ദൈവനാമത്തിലായിരുന്നു കെ ബി ഗണേഷ്കുമാറിന്റെ സത്യപ്രതിജ്ഞ.
മുന്നണി ധാരണപ്രകാരം ഐ എന്‍ എല്ലിലെ അഹമ്മദ് ദേവര്‍കോവില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജു എന്നിവർക്ക് പകരമായാണ് ഇരുവരും ചുമതലയേറ്റത്. ആന്റണി രാജു വഹിച്ച ഗതാഗത വകുപ്പ് ഗണേഷിനും അഹമ്മദ് ദേവർകോവിൽ വഹിച്ച തുറമുഖം അടക്കമുള്ള വകുപ്പുകൾ രാമചന്ദ്രൻ കടന്നപ്പള്ളിക്കും ലഭിക്കും. രാജ്ഭവന്റെ പാര്‍ക്കിങ് ഏരിയയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആയിരം പേര്‍ക്ക് പങ്കെടുക്കാവുന്ന തരത്തിലായിരുന്നു സദസ്സ്.