ദുബായിൽ പുതുവത്സരാഘോഷങ്ങൾ നടക്കുന്ന ചിലയിടങ്ങളിലേക്ക് ടാക്സി നിരക്ക് 20 ദിർഹം മുതലായിരിക്കുമെന്ന് മുന്നറിയിപ്പ്.

Dubai taxi fares to start at Dh20 in some areas on New Year's Eve

ദുബായിൽ മറ്റന്നാൾ 2023 ഡിസംബർ 31 ന് വൈകീട്ട് പുതുവത്സരാഘോഷങ്ങൾ നടക്കുന്ന ചിലയിടങ്ങളിലേക്ക് ടാക്സി നിരക്ക് 20 ദിർഹം മുതലായിരിക്കുമെന്ന് ദുബായ് റോഡ്സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.

പുതുവത്സരാഘോഷങ്ങൾ നടക്കുന്ന നിശ്ചിത സ്ഥലങ്ങളിലും സമയങ്ങളിലും സാധാരണ മീറ്റർ ടാക്‌സികൾക്കും ഹാല ടാക്സി സർവീസുകൾക്കും ഈ നിരക്ക് ബാധകമാകും.  ഡിസംബർ 31 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ അടുത്ത ദിവസം രാവിലെ 6 മണി വരെ കരിമരുന്ന് പ്രദർശനങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്ന സ്ഥലങ്ങളിലും പരിസരങ്ങളിലും ഈ നിരക്ക് മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.

എന്നിരുന്നാലും ദുബായിലെ ടാക്സി നിരക്കുകൾ ടാക്സിയുടെ തരം, പിക്ക്-അപ്പ് സ്ഥലം, യാത്രയുടെ ദൈർഘ്യം, യാത്ര ചെയ്ത ദൂരം എന്നിവയെ ആശ്രയിച്ചിരിക്കും. ദുബായിലെ സാധാരണ കുറഞ്ഞ ടാക്സി നിരക്ക് അല്ലെങ്കിൽ ഫ്ലാഗ് ഡൗൺ നിരക്ക് 12 ദിർഹമാണ്, കൂടാതെ ഓരോ അധിക കിലോമീറ്ററിന് 1.97 ദിർഹവും നൽകണം.

എക്‌സിബിഷനുകൾ, അന്താരാഷ്‌ട്ര കൺവെൻഷനുകൾ (വേൾഡ് ട്രേഡ് സെന്റർ, എക്‌സ്‌പോ സിറ്റി, ഗ്ലോബൽ വില്ലേജ്) തുടങ്ങിയ പ്രധാന ഇവന്റുകളുടെ ലൊക്കേഷനുകളിലും നിരക്ക് 20 ദിർഹമായി സജ്ജീകരിക്കും. മറ്റ് പ്രധാന ഇവന്റ് ദിവസങ്ങളിലും ഈ നിരക്ക് ബാധകമായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!