പുതുവത്സരം പ്രമാണിച്ച് ഉമ്മുൽ ഖുവൈനിൽ നിന്നും റാസൽഖൈമ എമിറേറ്റിലേക്ക് പ്രവേശിക്കാനുള്ള റോഡുകൾ അടച്ചതിനാൽ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് ഉമ്മുൽ ഖുവൈൻ പോലീസ് ഇന്ന് ശനിയാഴ്ച മുന്നറിയിപ്പ് നൽകി.
ഇതനുസരിച്ച് താഴെ പറയുന്ന റൈഫ മേഖലയിൽ നിന്ന് കോറൽ ഐലൻഡിലേക്കുള്ള എത്തിഹാദ് സ്ട്രീറ്റ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റിൽ നിന്നും റാസ് ഖൈമ എമിറേറ്റിലേക്കുള്ള 110 എക്സിറ്റ് എന്നിവ അടച്ചിടും. നാളെ ഡിസംബർ 31 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ മാത്രമേ അടച്ചിടൽ ഉണ്ടാകൂ
ഉമ്മുൽ ഖുവൈൻ എമിറേറ്റിൽ നിന്ന് അൽ റഫ മേഖലയിലേക്ക് വരുന്നവർക്ക് അൽ എത്തിഹാദ് സ്ട്രീറ്റ് മാത്രമേ ഉപയോഗിക്കാനാകൂ.