യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് 2023 ഡിസംബർ 30 ശനിയാഴ്ച രാത്രി മുതൽ നാളെ ഡിസംബർ 31 ഞായറാഴ്ച രാവിലെ വരെ മൂടൽമഞ്ഞിന് സാക്ഷ്യം വഹിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി.
തിരശ്ചീനമായ ദൃശ്യപരത കുറഞ്ഞ് രാജ്യത്ത് മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചിരിക്കുന്നത് . ഇന്ന് ശനിയാഴ്ച രാത്രി 11.30 മുതൽ ഞായറാഴ്ച രാവിലെ 10.30 വരെ അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ ഒട്ടുമിക്ക ആഭ്യന്തര, തീരപ്രദേശങ്ങളിലും ദൃശ്യപരത ചില സമയങ്ങളിൽ കുറയാനിടയുണ്ട്.
ദൂരക്കാഴ്ച കുറഞ്ഞതിനാൽ മൂടൽമഞ്ഞിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അബുദാബി പോലീസ് അറിയിച്ചു. ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി മാറ്റുന്നത് ശ്രദ്ധിക്കണമെന്നും പോലീസ് പറഞ്ഞു.