പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഇന്ന് ഡിസംബർ 31 ന് ബുർജ് ഖലീഫ മേഖലയിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് സൗജന്യ ബസ് സർവീസ് നൽകുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
ഇന്ന് മെട്രോ സ്റ്റേഷനുകളിലേക്കും ടാക്സി സ്റ്റോപ്പുകളിലേക്കും ബുർജ് ഖലീഫയ്ക്ക് സമീപമുള്ള ആഘോഷ പ്രദേശങ്ങളിലേക്കും തിരിച്ചും സൗജന്യ യാത്രകൾ ലഭ്യമാകും. ആഘോഷവേളയിൽ യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കുക എന്ന ആർടിഎയുടെ ലക്ഷ്യത്തിന് അനുസൃതമായാണ് ഈ നീക്കം.