2024 നെ സ്വാഗതം ചെയ്യാൻ റാസൽ ഖൈമയിൽ ഒരുക്കിയ 1,000-ലധികം ഡ്രോണുകളുടെ പ്രദർശനവും എട്ട് മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ടും രണ്ട് ഗിന്നസ് റെക്കോർഡുകൾ തകർത്തു.
മൊത്തം 5.8 കിലോമീറ്റർ നീളമുള്ള ‘അക്വാറ്റിക് ഫ്ലോട്ടിംഗ് പടക്കങ്ങൾ എട്ട് മിനിറ്റ് ആണ് പൊട്ടിയത്. 2 കിലോമീറ്റർ നീളത്തിൽ 1,050 എൽഇഡി ഡ്രോണുകളുടെ പ്രദർശനവുമുണ്ടായി.
റാസൽഖൈമയുടെ പ്രകൃതി വിസ്മയങ്ങൾ – മരുഭൂമി, കടൽ, മലകൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തകർപ്പൻ സാങ്കേതിക വിദ്യകൾ കൊണ്ടായിരുന്നു ഈ പ്രദർശനങ്ങൾ ഒരുക്കിയത്.