ലുലുഗ്രുപ്പ് ചെയർമാൻ എം.എ യൂസഫലി യുഎഇയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയതിന്റെ സ്മരണയ്ക്കായി കുട്ടികൾക്കായി, പ്രത്യേകിച്ച് സംഘർഷ മേഖലകളിൽ നിന്നും പിന്നോക്കാവസ്ഥയിലുള്ളവർക്കും 50 സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ ചെയ്തു കൊടുക്കാനൊരുങ്ങുന്നു.
യൂസഫലിയുടെ മരുമകനും മേഖലയിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളിൽ ഒന്നായ ബുർജീൽ ഹോൾഡിംഗ്‌സിന്റെ ചെയർമാനുമായ ഡോ.ഷംഷീർ വയലിൽ ആണ് ഈ ജീവകാരുണ്യ സംരംഭത്തിന് തുടക്കമിടുന്നത്. ജന്മനാ ഹൃദ്രോഗമുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് ഈ സംരംഭം ഒരുക്കുന്നത്.
ലുലുഗ്രുപ്പ് ചെയർമാൻ എം എ യൂസഫലിക്ക് പ്രവാസജീവിതത്തിന്റെ ഗോൾഡൻ ജൂബിലി ദിനമായിരുന്നു 2023 ഡിസംബർ 31. ബോംബെ തുറമുഖത്തുനിന്ന് 1973 ഡിസംബർ 26 ന് ‘ദുംറ’ എന്ന കപ്പലിൽ പുറപ്പെട്ട് ഡിസംബർ 31ന് ആണ് ദുബായ് റാഷിദ് സീ പോർട്ടിൽ ആണ് എം എ യൂസഫലി എത്തിച്ചേർന്നത്.