Search
Close this search box.

പുതുവത്സരാഘോഷത്തിനിടെ വിനോദസഞ്ചാരിക്ക് നഷ്ടപ്പെട്ട 76,000 ദിർഹം അരമണിക്കൂറിനുള്ളിൽ കണ്ടെത്തിക്കൊടുത്ത് ദുബായ് പോലീസ്

Dubai police recover Dh76,000 lost by tourist during New Year celebrations within half an hour

പുതുവത്സരാഘോഷത്തിനിടെ വിനോദസഞ്ചാരിക്ക് നഷ്ടപ്പെട്ട 76,000 ദിർഹം അരമണിക്കൂറിനുള്ളിൽ ദുബായ് പോലീസ് കണ്ടെത്തിക്കൊടുത്തു. ഒരു വിനോദസഞ്ചാരിയിൽ നിന്നും ഇന്നലെ 2024 ജനുവരി 1 ന് പുലർച്ചെ 2 മണിക്കാണ് അതോറിറ്റിക്ക് ഒരു ഫോൺ കോൾ ലഭിച്ചത്.

വീട്ടിലേക്ക് മടങ്ങുമ്പോൾ ഒരു ടാക്സിയിൽ വെച്ചാണ് തന്റെ 76,000 ദിർഹമടങ്ങിയ ബാഗ് നഷ്ടപ്പെട്ടതെന്നും അറിയിച്ചു പോലീസ് സംഘം ഉടൻ തന്നെ ടാക്‌സി തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചു. ഏതാനും മിനിറ്റുകൾക്കുള്ളിൽ, ടൂറിസ്റ്റ് തന്റെ ഹോട്ടലിലേക്ക് കൊണ്ടുപോയ ടാക്‌സി പോലീസ് വിജയകരമായി കണ്ടെത്തി, തുടർന്ന് പണമടങ്ങിയ പൗച്ച് തിരികെ നൽകാൻ പോലീസ് ഡ്രൈവറുമായി ആശയവിനിമയം നടത്തുകയായിരുന്നു.

ദുബായ് പോലീസ് ആപ്പിലെ ദുബായ് പോലീസ് ടൂറിസ്റ്റ് സർവീസ് വഴിയാണ് വിനോദസഞ്ചാരി പണം നഷ്ടപ്പെട്ട കാര്യം റിപ്പോർട്ട് ചെയ്തത്. പണം സൂക്ഷിച്ചതിനും അത് വിനോദസഞ്ചാരിക്ക് തിരികെ നല്കിയതിനും പോലീസ് ടാക്സി ഡ്രൈവറെ പ്രശംസിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!