യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തതായും ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും താപനില 8°C ആയി കുറയുമെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
ഇന്ന് പുലർച്ചെയോടെ ദുബായിലും റാസൽ ഖൈമയിലും മഴ പെയ്യുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. ചില ആന്തരിക പ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും നാളെ വെള്ളിയാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും.
മണിക്കൂറിൽ 40 കി.മീ വേഗതയിൽ വീശുന്ന പൊടികാറ്റ് വീശുമ്പോൾ ദൃശ്യപരത കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധയെടുക്കണമെന്നും അതോറിറ്റി അറിയിച്ചു. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി പ്രക്ഷുബ്ധമായിരിക്കും.
അബുദാബിയിൽ 16 ഡിഗ്രി സെൽഷ്യസിനും 25 ഡിഗ്രി സെൽഷ്യസിനും ഇടയിലും ദുബായിൽ 18 ഡിഗ്രി സെൽഷ്യസിനും 26 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും താപനില. പർവതപ്രദേശങ്ങളിൽ താപനില 8 ഡിഗ്രി സെൽഷ്യസായി കുറയും.