ദുബായിൽ ഇപ്പോൾ വാട്ട്‌സ്ആപ്പ് വഴി ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാനും ഷെഡ്യൂൾ ചെയ്യാനും സൗകര്യം ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഒരുക്കിയിട്ടുണ്ട്.
അതോറിറ്റി യുടെ ‘മെഹബൂബ്’ (Mahboub) ചാറ്റ്ബോർട്ട് നമ്പറായ 0588009090യിൽ ഈ സേവനം ലഭ്യമാണ്. ഉപയോ ക്താക്കളുടെ ഫോൺ നമ്പറുകളും രജിസ്റ്റർ ചെയ്ത വ്യക്തിവിവരങ്ങളും ആധികാരികമായി നേരത്തേ ഉറ പ്പുവരുത്തിയതിനാൽ ഔദ്യോഗികമായ അപേക്ഷ സമർപ്പിക്കുകയോ ആർ.ടി.എ വെബ്സൈറ്റ് സന്ദർശി ക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്ന് ആർ.ടി.എയുടെ കോഓപറേറ്റ് ടെക്നിക്കൽ സപോർട്ട് സർവിസസ് സെക്ടറിലെ സ്മാർട്ട് സർവിസസ് ഡിപ്പാർട്മെന്റ് ഡയറക്ടർ മിറ അഹമ്മദ് അൽ ഷെയ്ഖ് പറഞ്ഞു.
രാജ്യത്തിനകത്തും പുറത്തുമുള്ള ഉപയോക്താക്കൾക്ക് സേവനം ലഭ്യമാക്കാൻ വാട്സ്ആപ്പിൽ അറബിക്, ഇം ഗ്ലീഷ് ഭാഷകളിൽ സംവദിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൃത്യമായ അന്വേഷണങ്ങൾക്കുശേഷം അപേക്ഷകർക്ക് അവരുടെ ഡ്രൈവിങ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകൾ ഷെഡ്യൂൾ ചെയ്യാനും നേരത്തേ അം ഗീകരിച്ച സംവിധാനം വഴി സേവനങ്ങൾക്കായുള്ള ഫീസ് അടക്കാനും കഴിയും.
ആർ.ടി.എയുടെ വിവിധ സേവനങ്ങൾ സംബന്ധിച്ച് അപേക്ഷകൾ ഉന്നയിക്കുന്ന ചോദ്യങ്ങൾ ക കാര്യം ചെയ്യാനും ‘മെഹബൂബ് ചാറ്റ്ബോട്ടിന് കഴിയും. ഓരോ സംഭാഷണവും കൃത്യമായി രേഖപ്പെടുത്തി വെക്കുകയും മുൻ സംഭാഷണങ്ങളിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കാനുമുള്ള സാങ്കേതികവിദ്യയും ചാ റ്റ്ബോട്ടിനുണ്ട്.