ദുബായ് മാരത്തൺ സംഘടിപ്പിക്കുന്നതിന് വഴിയൊരുക്കുന്നതിനായി ദുബായിലെ ഉമ്മു സുഖീം, ജുമൈറ മേഖലകളിലെ നിരവധി റോഡുകൾ നാളെ 2024 ജനുവരി 7 ഞായറാഴ്ച പുലർച്ചെമുതൽ ഉച്ചയ്ക്ക് 1 മണി വരെ അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
ദുബായ് മാരത്തൺ നാളെ രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് നടക്കുക. ഉം സുഖീം സ്ട്രീറ്റ്, ജുമൈറ ബീച്ച് റോഡ്, അൽ വാസൽ റോഡ് എന്നിവയുടെ ചില ഭാഗങ്ങളാണ് അടച്ചിടുക. ജുമൈറ ബീച്ച് റോഡിലൂടെ 42.195 കിലോമീറ്റർ ദൂരത്തിൽ ദുബായ് പോലീസ് അക്കാദമിക്ക് സമീപമുള്ള ഉമ്മു സുഖീം റോഡിൽ മാരത്തൺ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യും.
Check out the #DubaiMarathon 2024 route, which will start on Sunday, January 7, from 6:00 AM until 1:00 PM. Please plan your trips and set out early to ensure a timely arrival at your destinations. #RTA pic.twitter.com/Z8uIsZ9KlR
— RTA (@rta_dubai) January 5, 2024