ദേശീയ നായകനും ബഹിരാകാശയാത്രികനുമായ സുൽത്താൻ അൽ നെയാദിയെ യുഎഇയുടെ യുവജന മന്ത്രിയായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ഇന്ന് ശനിയാഴ്ച നടത്തിയ പുതിയ മന്ത്രിസ്ഥാനങ്ങളുടെ പ്രഖ്യാപനങ്ങൾക്കിടയിലാണ് ഈ തീരുമാനം ഉണ്ടായത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ദുബായ് ഭരണാധികാരി അനുയോജ്യനായ യുവജനമന്ത്രി സ്ഥാനാർത്ഥിയ്ക്കായി അപേക്ഷകൾ ക്ഷണിച്ചത്. ആ വ്യക്തി യുഎഇയെക്കുറിച്ച് അറിവുള്ളവനായിരിക്കണമെന്നും തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ ധൈര്യവും ശക്തനുമായിരിക്കണം, കൂടാതെ മാതൃരാജ്യത്തെ സേവിക്കുന്നതിൽ അഭിനിവേശമുള്ളവനായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
എന്നാൽ ഇന്ന് യുഎഇയുടെ യുവജന മന്ത്രിക്കായുള്ള തിരച്ചിൽ അവസാനിച്ചുവെന്നും അത് മറ്റാരുമല്ല, ദേശീയ നായകനും ബഹിരാകാശയാത്രികനുമായ സുൽത്താൻ അൽ നെയാദിയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.