യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കിഴക്കോട്ടും ദ്വീപുകളിലും പടിഞ്ഞാറൻ തീരങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
ഇന്ന് അല്പം താപനില ഉയരാനും സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും താപനില 17 ഡിഗ്രി സെൽഷ്യസിനും 27 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.
ഇന്ന് രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ചില ആന്തരിക പ്രദേശങ്ങളിൽ ഹ്യുമിഡിറ്റി അനുഭവപ്പെട്ടേക്കാം. പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്.