ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡിലെ ഡൗൺ ടൗണിൽ സ്ഥിതിചെയ്യുന്ന അഡ്രസ് ഫൗണ്ടൻ വ്യൂസ് ഇനി അഡ്രസ് ദുബായ് മാൾ എന്ന് അറിയപ്പെടുമെന്ന് എമാർ ഹോസ്പിറ്റാലിറ്റി ഇന്ന് തിങ്കളാഴ്ച അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ, വിനോദ കേന്ദ്രമായ ദുബായ് മാളിലേക്കും അടുത്തിടെ തുറന്ന ചൈനാ ടൗൺ ദുബായ് മാളിലേക്കും ഈ ഹോട്ടൽ നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. 193 മുറികളും 783 വസതികളും ആറ് റെസ്റ്റോറന്റുകളും സ്പാ സൗകര്യങ്ങളും ഈ ഹോട്ടലിലുണ്ട് . 2019 അവസാനമാണ് ഈ പ്രോപ്പർട്ടി തുറന്നത്.