ഗാസയിൽ നിന്ന് യുഎഇയിൽ ചികിത്സക്കായെത്തിയ 32 കാരിയായ കാൻസർ രോഗി മരണമടഞ്ഞതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) ഇന്ന് തിങ്കളാഴ്ച അറിയിച്ചു. ഉദര അർബുദവും അനുബന്ധ സങ്കീർണതകളുമായി ഗുരുതരമായി തുടരവെയാണ് മരണം സംഭവിച്ചത്.
രോഗിയെ യുഎഇയിൽ എത്തിയ ശേഷം ചികിത്സയ്ക്കായി ഒരു പ്രത്യേക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കൽ പ്രൊഫഷണലുകൾ പരമാവധി ശ്രമിച്ചിട്ടും അവരുടെ അവസ്ഥ വഷളാകുകയായിരുന്നു. മന്ത്രാലയം മരണപ്പെട്ടയാളുടെ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി.