യുഎഇയിൽ ഇന്നലെ രാത്രി ചെറിയ ഭൂചലനം രേഖപ്പെടുത്തി

A minor earthquake was recorded in the UAE last night

യുഎഇയിൽ ഇന്നലെ തിങ്കളാഴ്ച രാത്രി റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനം രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (NCM) അറിയിച്ചു.

മസാഫിയിൽ രാത്രി 11.01 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഭൂചലനം നിവാസികൾക്ക് നേരിയ തോതിൽ അനുഭവപ്പെട്ടെങ്കിലും ഒരു പ്രതിഫലനവും ഉണ്ടാക്കിയില്ലെന്ന് NCM പറഞ്ഞു. യുഎഇയിൽ ഭൂകമ്പ സാധ്യത കുറവായതിനാൽ ആളുകൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ (NCM) സീസ്മോളജി വിഭാഗം ഡയറക്ടർ ഖലീഫ അൽ എബ്രി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!