DTC ആപ്പ് വഴി സാധാരണ ടാക്സികൾ ബുക്ക് ചെയ്താൽ ഭിന്നശേഷിക്കാരായ ആളുകൾക്ക് യാത്രാനിരക്കിൽ 50% കിഴിവ് നൽകുന്ന പുതിയ പദ്ധതിക്ക് ദുബായ് ടാക്സി കമ്പനി (DTC) തുടക്കം കുറിച്ചു.
ദുബായിലെ ഭിന്നശേഷിക്കാരായ ആളുകൾക്ക് സനദ് കാർഡ് കൈവശമുള്ളവർക്ക് ആക്സസ് ചെയ്യാവുന്ന തരത്തിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ സംരംഭം ഭിന്നശേഷിക്കാരായ ആളുകൾക്കിടയിൽ ഉപഭോക്തൃ സംതൃപ്തി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതായി ദുബായ് ടാക്സി കമ്പനിയുടെ ആക്ടിംഗ് ചീഫ് ബിസിനസ് ട്രാൻസ്ഫോർമേഷൻ ഓഫീസർ അബ്ദുല്ല ഇബ്രാഹിം അൽ മീർ പറഞ്ഞു.
The Dubai Taxi Company (DTC) has announced the launch of a new service for people of determination, enabling them to book regular taxis through "DTC App".
The new service specifically caters to individuals with non-motor disabilities, allowing them to book a regular taxi instead… pic.twitter.com/n5wluBpgiC
— DTC (@DTCUAE) January 9, 2024