കോട്ടയം കഞ്ഞിക്കുഴി സ്വദേശി പ്ലാംതോട്ടത്തിൽ ജെഫിൻ ഏബ്രഹാം (38) അബുദാബിയിൽ അന്തരിച്ചു.
എച്ച്എസ്ബിസി ബാങ്ക് ഉദ്യോഗസ്‌ഥനായിരുന്നു. തലച്ചോറിൽ ആന്തരിക രക്തസ്രാവത്തെ തുടർന്ന് അബുദാബി ക്ലീവ് ലാൻഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ ശിൽപ. 2 മക്കളുണ്ട്. സംസ്ക്‌കാരം പിന്നീട് കോട്ടയം ജറുസലേം മാർത്തോമ്മാ പള്ളിയിൽ.