അജ്മാനിൽ വീട്ടിൽ നിന്ന് കാണാതായ 14 വയസ്സുകാരനെ മണിക്കൂറുകൾക്കുള്ളിൽതന്നെ കണ്ടെത്തി കുടുംബത്തെ ഏൽപ്പിച്ചതായി അജ്മാൻ പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം തങ്ങളുടെ മകൻ പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിയതായി കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതായി കോംപ്രിഹെൻസീവ് ജുർഫ് സെന്ററിന്റെ അന്വേഷണ വിഭാഗം ഡയറക്ടർ ക്യാപ്റ്റൻ അഹമ്മദ് സാൽ അൽ റമേത്തി പറഞ്ഞു. ഉടൻ തന്നെ പോലീസ് ഒരു സംഘം രൂപീകരിച്ച് കുട്ടിക്കായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
തിരച്ചിൽ സംഘത്തിന് മണിക്കൂറുകൾക്കകം തന്നെ കുട്ടിയെ കണ്ടെത്താനായി. തുടർന്ന് പോലീസ് കുട്ടിയുടെ പിതാവിനെ ബന്ധപ്പെടുകയും കുട്ടി ആരോഗ്യവാനാണെന്ന് അറിയിക്കുകയും ചെയ്തു.
കുട്ടിയെ കണ്ടെത്താനും മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചയക്കാനും നടത്തിയ ശ്രമങ്ങൾക്ക് നന്ദി അറിയിച്ചാണ് കുടുംബം കുട്ടിയെ പോലീസിൽ നിന്ന് സ്വീകരിച്ചത്.