കാലാവധി കഴിഞ്ഞ സാധനങ്ങൾ ലേബൽ മാറ്റി വീണ്ടും വില്പന നടത്താൻ ശ്രമം : യുഎഇയിൽ ദമ്പതിമാർക്കും മറ്റ് 16 പേർക്കും 66 വർഷം വരെ തടവ് ശിക്ഷ

Attempting to re-sell expired goods by changing the label: 50 people and 16 others sentenced to 66 years in prison in UAE

പൊതുഫണ്ട് ദുരുപയോഗം ചെയ്യൽ, വ്യാജരേഖ ചമയ്ക്കൽ, കൈക്കൂലി, അനധികൃത ലാഭം, വാണിജ്യ വഞ്ചന, എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾ നടത്തിയതിന് യുഎഇ പൗരനും ഭാര്യക്കും മറ്റ് 16 പേർക്കും 66 വർഷം വരെ തടവും പിഴയും 52 മില്യൺ ദിർഹം തിരികെ നൽകാനും വിധി പുറപ്പെടുവിച്ചതായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് ഇന്ന് ശനിയാഴ്ച അറിയിച്ചു. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 12 കേസുകളിലാണ് വിവിധ രാജ്യക്കാർ ഉൾപ്പെട്ടിട്ടുള്ളത്.

ഒന്നാം പ്രതിക്കും ഭാര്യക്കും 66 വർഷം തടവും പിഴയും കൂടാതെ വിചാരണ ചെയ്ത എല്ലാ കേസുകൾക്കും മൊത്തത്തിൽ 39 ദശലക്ഷം ദിർഹം തിരികെ നൽകാൻ ഉത്തരവിട്ടു. മറ്റ് പ്രതികൾക്ക് മൂന്ന് മുതൽ 15 വർഷം വരെ തടവും 13 ദശലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ വിധിച്ചത്.

കാലാവധി കഴിഞ്ഞ ഭക്ഷണവും ഉപഭോക്തൃ വസ്തുക്കളും സംഭരിക്കുന്നതിന് ഒരു സ്വകാര്യ വെയർഹൗസ് സ്ഥാപിച്ച് ഉൽപ്പന്നങ്ങൾ വീണ്ടും വിൽപ്പനയ്ക്ക് വയ്ക്കുന്നതിനായി കാലാവധി തീയതി വീണ്ടും മാറ്റുന്നതിന് മറ്റുള്ളവരുടെ സഹായം തേടിയതടക്കം ഇവരുടെ നിരവധി കുറ്റകൃത്യങ്ങളാണ് പിടിക്കപ്പെട്ടത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!