ഭക്ഷ്യ സുരക്ഷാ ആവശ്യകതകളുമായി ബന്ധപ്പെട്ട നിരവധി ആവർത്തിച്ചുള്ള ലംഘനങ്ങൾ കാരണം അബുദാബിയിലെ ‘ഹെൽത്തി ഡ്രീം ഫുഡ് കഫേ’ – അബുദാബി ബ്രാഞ്ച് 1 അടച്ചുപൂട്ടിച്ചതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (Adafsa) അറിയിച്ചു.
ഈ കഫേ ഭക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതായും പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് അതോറിറ്റി കണ്ടെത്തി. മുന്നറിയിപ്പ് നൽകിയിട്ടും ആവർത്തിച്ചുള്ള ലംഘനങ്ങൾ ഉണ്ടായപ്പോഴാണ് അതോറിറ്റി കഫേ അടച്ചുപൂട്ടിക്കാൻ തീരുമാനിച്ചത്.
കൂടാതെ, ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങളിൽ പ്രാണികളേയും കണ്ടെത്തി, ഇത് വേഗത്തിലുള്ള അടച്ചുപൂട്ടൽ തീരുമാനത്തിന് കാരണമായി.