ദുബായിലെ സർക്കാർ സ്ഥാപനങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് നിരക്ക് 93 ശതമാനമായി ഉയർന്നു

The customer happiness rate in government institutions in Dubai has risen to 93 percent

ദുബായ് സർക്കാർ സ്ഥാപനങ്ങൾ കഴിഞ്ഞ വർഷം 2023 ൽ ശരാശരി ഉപഭോക്തൃ സന്തോഷ നിരക്ക് (customer happiness rate ) 93 ശതമാനം രേഖപ്പെടുത്തി. ഒന്നാമതെത്തിയ സ്ഥാപനം മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെന്റാണ് 97.7 ശതമാനമാണ് ഹാപ്പിനസ് നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.

ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (96.7%), ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് (96.1%) എന്നിവയാണ് മറ്റ് സ്ഥാപനങ്ങൾ.

എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റിന്റെ സംരംഭമായ ദുബായ് ഗവൺമെന്റ് എക്‌സലൻസ് പ്രോഗ്രാം (DGEP) പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, 2023 വരെ ശരാശരി ജീവനക്കാരുടെ സന്തോഷ റേറ്റിംഗ് 88% ആയിരുന്നു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (95.17%), മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് (94.91%), എൻഡോവ്‌മെന്റ് ആൻഡ് മൈനേഴ്‌സ് ട്രസ്റ്റ് ഫൗണ്ടേഷൻ (ഔഖാഫ് ദുബായ്) (94.51%) എന്നിവയാണ് ജീവനക്കാരുടെ സന്തോഷം കൈവരിക്കുന്നതിൽ ഏറ്റവും മികച്ച സ്ഥാപനങ്ങൾ. .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!