ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെയുള്ള മുൻ കരുതൽ എന്ന നിലയിൽ തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് സൗദി അറേബ്യയിലെ ഹെൽത്ത് അതോറിറ്റി നിർദേശം നൽകി.തിരക്കേറിയ സ്ഥലങ്ങളിൽ പൗരന്മാരും, താമസക്കാരും മാസ്ക് ധരിക്കണമെന്നാണ് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി നിർദേശം നൽകിയിരിക്കുന്നത്.
എല്ലാവർക്കും സുരക്ഷിതമായ ഒരു ജീവിത അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിന് ഈ കരുതൽ അത്യാവശ്യമാണെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.